|    Dec 11 Tue, 2018 3:42 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കാലത്തെ അറിഞ്ഞ് കുട്ടികളില്‍ സാമൂഹികബോധം വളര്‍ത്തുക: മന്‍സൂര്‍ പള്ളൂര്‍

Published : 12th November 2018 | Posted By: AAK

ദമ്മാം: കാലത്തെ അറിഞ്ഞും കാലത്തോടൊപ്പം വളര്‍ന്നും കുട്ടികളുടെ സാമൂഹിക ബോധം വളര്‍ത്താന്‍ അവരോട് മനസ് തുറന്ന് സംവദിക്കാന്‍ തയ്യാറാവുകയാണ് വേണ്ടതെന്ന് എഴുത്തുകാരന്‍ മന്‍സൂര്‍ പള്ളൂര്‍ പറഞ്ഞു. രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യബോധമുള്ള തലമുറയാണ് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെ നല്ല നാളെക്ക് ആവശ്യം. അക്കാദമിക് പഠനത്തിനപ്പുറം അവര്‍ക്ക് ലഭിക്കേണ്ട ജീവിതപാഠങ്ങള്‍ സമ്മാനിക്കാന്‍ മുതിര്‍ന്നവര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ആകാശം അകലെയല്ല എന്ന പ്രമേയത്തില്‍ ഗള്‍ഫില്‍ 55 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സ്റ്റുഡന്‍സ് കോണ്‍ഫറന്‍സില്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ഒരുക്കിയ സ്റ്റുഡന്‍സ് സമ്മിറ്റ്, ഗേള്‍സ് മീറ്റ്, മീറ്റ് ദ ഗസ്റ്റ്, പഠനം തുടങ്ങിയ വിവിധ സെഷനുകള്‍ നടന്നു. മീറ്റ് ദി ഗസ്റ്റില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധനും ലോകകേരള സഭാംഗവുമായ ആല്‍ബിന്‍ ജോസഫ് സംവദിച്ചു. പഠനം സെഷന്‍ ആര്‍എസ്‌സി നാഷനല്‍ പ്രവര്‍ത്തക സമിതിയംഗം മുജീബ് തുവ്വക്കാട് നയിച്ചു.

കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന സ്റ്റുഡന്‍സ് ഡയസില്‍ പ്രവാസി വിദ്യാര്‍ഥികളുടെ സാമൂഹീകരണത്തിനായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി നടത്തിയ ആശയ സംവാദങ്ങളിലൂടെ രൂപപ്പെടുത്തിയ അവകാശ രേഖയുടെ സമര്‍പ്പണം നടന്നു. സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍ പ്രഖ്യാപനത്തിന് ആര്‍എസ്‌സി ഗള്‍ഫ് കൗണ്‍സില്‍ സ്റ്റുഡന്റ്‌സ് കണ്‍വീനര്‍ നൗഫല്‍ ചിറയില്‍ നേതൃത്വം നല്‍കി. അധ്യാപകര്‍, രക്ഷിതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സ്റ്റുഡന്റ്‌സ് സിന്‍ഡിക്കേറ്റിന്റെ പ്രഖ്യാപനം ഐസിഎഫ് നാഷനല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി സലീം പാലച്ചിറ നിര്‍വഹിച്ചു. രണ്ട് മാസം നീണ്ടുനിന്ന കാംപയിനിന്റെ ഭാഗമായി പ്രൊലോഗ്, അധ്യാപകര്‍ക്ക് ഓക്‌സീലിയ, മുഅല്ലിം മീറ്റ്, രക്ഷിതാക്കള്‍ക്ക് ഏലേറ്റ് മീറ്റ്, സ്പര്‍ശം, കുട്ടികള്‍ക്ക് സ്‌കൈ ടച്ച് എന്നിങ്ങനെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരായ ഖിദ്ര്‍ മുഹമ്മദ്, ഹമീദ് വടകര സംബന്ധിച്ചു. സെന്‍ട്രല്‍ ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ വേങ്ങാട് സ്വാഗതവും സ്റ്റുഡന്റ്‌സ് സിന്‍ഡിക്കേറ്റ് സെക്രട്ടറി ജനറല്‍ മുനീര്‍ തോട്ടട നന്ദിയും പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss