|    Nov 19 Sun, 2017 8:38 am
FLASH NEWS

കാലത്തിനനുസരിച്ച് ചിത്രകലയില്‍ മാറ്റം പ്രകടമാവുന്നു: ആര്‍ട്ടിസ്റ്റ് നമ്പൂതിരി

Published : 6th November 2016 | Posted By: SMR

തൃശൂര്‍: കാലത്തിനനുസരിച്ചുള്ള മാറ്റം ചിത്രകലയില്‍ പ്രകടമായി കാണുന്നുണ്ടെന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി അഭിപ്രായപ്പെട്ടു. ലളിതകലാ അക്കാദമി നടത്തുന്ന ‘മഹാഭാരത വിചാരം’ ക്യാംപ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പഴയകാലത്തെ പോലെ അമൂര്‍ത്തചിത്രങ്ങളല്ല ആധുനിക കാലത്തിലേത്. ചിത്രകലയെ പോഷിപ്പിക്കാനുള്ള ഇപ്പോഴത്തെ ചെയര്‍മാന്‍ സത്യപാലിന്റെ പ്രവര്‍ത്തനങ്ങ ള്‍ ശ്ലാഘനീയമാണെന്നും താന്‍ ചെയര്‍മാനായി വരുമ്പോള്‍ അക്കാദമിക്ക് സ്വന്തമായി കെട്ടിടമുണ്ടായിരുന്നില്ല. അക്കാദമിക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാകാനുള്ള ശ്രമമായിരുന്നു ആദ്യം താന്‍ നടപ്പാക്കിയതെന്നും അദ്ദേഹം ഓര്‍മിച്ചു.വലിയ ക്യാന്‍വാസിലാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. എല്ലാം വളരെ ഗംഭീരം എന്നാണ് ചിത്രങ്ങളെക്കുറിച്ച് അദ്ദേഹം ഒറ്റവാക്കില്‍ പറഞ്ഞത്. ലളിതകലാ അക്കാദമി ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും സജീവവും സമ്പന്നവുമായ ക്യാംപാണ് ഇതെന്നും ഇത്രയും വിപുലമായ ചിത്രകലാ ക്യാംപ് ഇതുവരെ അക്കാദമി നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിനു പുറത്തുള്ള ചിത്രകലാകാരന്മാരെ കൂടി പങ്കെടുപ്പിക്കുന്നതോടുകൂടി അവരുടെ ചിത്രകലയെകുറിച്ചും സംസ്‌കാരത്തെക്കുറിച്ചും നമുക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ദുബായി ല്‍ ചിത്രപ്രദര്‍ശനത്തിനായി ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ സക്രിയമായിരിക്കുയാണ് നമ്പൂതിരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക