|    Jan 21 Sat, 2017 4:19 pm
FLASH NEWS

കാലടി സനല്‍ വധം; മുഖ്യപ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

Published : 5th October 2016 | Posted By: Abbasali tf

കാലടി: ഇഞ്ചയ്ക്ക സനല്‍(33) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളുടെ ചിത്രങ്ങള്‍ പോലിസ് പുറത്തുവിട്ടു. മലയാറ്റൂര്‍ കാടപ്പാറ ചെത്തിക്കാട്ടില്‍ കാര രതീഷ്(32), മൂക്കന്നൂര്‍ താബോര്‍ കരേടത്ത് എല്‍ദോ(34), നീലീശ്വരം മുണ്ടങ്ങാമറ്റം മേക്കമാടന്‍ സുജിത്(25), അയ്യമ്പുഴ ഉപ്പുകല്ല് തേലക്കാടന്‍ ടോണി(24)എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.ഈ കേസിലെ മുഖ്യപ്രതികളായ നാല്‍വര്‍സംഘത്തിനായി സംസ്ഥാനത്തിനകത്തും പുറത്തും വലവിരിച്ചിട്ടുണ്ട്. ഇവരുടെ ഒളിത്താവളങ്ങളും ഇടത്താവളങ്ങളും അരിച്ചുപെറുക്കിയെങ്കിലും പിടികൂടാനായില്ല. കൊലപാതകത്തിന് ആവശ്യമായ സഹായങ്ങളും മറ്റും ചെയ്തുകൊടുത്ത ഏഴുപേര്‍ ഇപ്പോള്‍ റിമാന്റിലുണ്ട്. റൂറല്‍ എസ്പി പി എന്‍ ഉണ്ണിരാജന്റെ മേല്‍നോട്ടത്തില്‍ നാലുസംഘങ്ങളാണ് കേസന്വേഷിക്കുന്നത്. രണ്ട് കാറുകളും നേരത്തെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക