|    Jan 22 Sun, 2017 5:41 pm
FLASH NEWS

കാലടി സനല്‍ വധം; നാല്‍വര്‍ സംഘം പിടിയില്‍

Published : 8th October 2016 | Posted By: Abbasali tf

കാലടി: ഗുണ്ടാ ആക്രമണത്തില്‍ ഇഞ്ചയ്ക്ക സനല്‍(33) കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതികളായ നാല്‍വര്‍ സംഘത്തെ പോലിസ് പിടികൂടി. കൂടാതെ ഇവര്‍ക്ക് വീടെടുത്തു കൊടുത്തു എന്ന് പറയപ്പെടുന്ന കര്‍ണാടക സ്വദേശി രഘുനാഥ് എന്നയാളെയും പിടികൂടിയതായി അറിയുന്നു. മലയാറ്റൂര്‍ കാടപ്പാറ ചെത്തിക്കാട്ടില്‍ രതീഷ് എന്ന കാര രതീഷ്(32), മൂക്കന്നൂര്‍ താബോര്‍ കരേടത്ത് എല്‍ദോ(34), താബോര്‍ കോഴിക്കാടന്‍ ഇണ്ടാവ എന്ന ഗ്രിന്റേഷ്(39), അയ്യമ്പുഴ തേലക്കാടന്‍ ലയണല്‍ എന്ന ടോണി(24) എന്നിവരാണ് മുഖ്യപ്രതികളായ നാല്‍വര്‍ സംഘം. ഇവരെ മംഗലാപുരത്ത് നിന്നാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. പ്രതികള്‍ക്ക് ഫോണ്‍, സിം കാര്‍ഡുകള്‍, വാഹനം, ആയുധങ്ങള്‍, ഭക്ഷണമുള്‍പ്പെടെ നല്‍കിയവരും സനലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് വിവരം നല്‍കിയവരുമായ ഏഴുപേര്‍ ജയിലിലുണ്ട്. കൂടാതെ കൊലയാളികള്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തുവെന്ന പേരില്‍ മറ്റൂരിലെ ഫഌവര്‍മാര്‍ട്ട് ഉടമയെയും അന്വേഷണസംഘം പിടികൂടിയിട്ടുണ്ട്. പിടികൂടിയവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ 26ന് രാവിലെ 7ന് കാലടി പുത്തന്‍കാവ് റോഡില്‍ സ്‌കൂട്ടറില്‍ വന്ന സനലിനെ കാറിടിച്ചുവീഴ്ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. റൂറല്‍ എസ്പി പി എന്‍ ഉണ്ണിരാജന്‍, ഡിവൈഎസ്പി കെ എസ് സുദര്‍ശനന്‍, സിഐ സജി മാര്‍ക്കോസ്, എസ്‌ഐ നോബിള്‍ മാനുവല്‍ എന്നിവരുടെ നേതൃത്വത്തില്‍ നാലുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയിരുന്നത്. കഴിഞ്ഞദിവസം ഒളിവിലായിരുന്ന പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിടുകയും മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇവരുടെ കൂട്ടാളികള്‍ക്കുവന്ന മൊബൈല്‍ സന്ദേശങ്ങള്‍ പരിശോധിച്ചതിലാണ് പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയതെന്നാണ് സൂചന. സുജിത്ത് ഉള്‍പ്പെടെയുള്ള ചിലരെക്കൂടി പിടികിട്ടാനുള്ളതായി പോലിസ് വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക