|    Dec 13 Wed, 2017 7:05 am
FLASH NEWS

കാലടി കൊലപാതകം; ബജ്‌റംഗ്ദള്‍ നേതാവ് അറസ്റ്റില്‍

Published : 12th October 2016 | Posted By: Abbasali tf

കാലടി: ഇഞ്ചയ്ക്കല്‍ സനല്‍ വധവുമായി ബന്ധപ്പെട്ട് ബജ്‌റംഗ്ദള്‍ നേതാവ് അറസ്റ്റിലായി. മാംഗ്ലൂര്‍ സൂറയ്ക്കല്‍ കോട്ടിമുറ വീട്ടില്‍ രഘുനാഥ്(44)ആണ് അറസ്റ്റിലായത്. മുഖ്യപ്രതികള്‍ക്ക് ഒളിച്ചുതാമസിക്കാന്‍ സ്വന്തം വീട് നല്‍കിയ പ്രതി കര്‍ണാടക ബജ്‌റംഗ്ദള്‍ പാര്‍ട്ടിയുടെ ജില്ലാ നേതാവാണ്. രണ്ട് കൊലക്കേസുള്‍പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഗുണ്ടയുമാണ് ഇയാള്‍. മാംഗ്ലൂര്‍ സൂറയ്ക്കല്‍ പോലിസ് സ്‌റ്റേഷനില്‍ ഉള്‍പെടെ നാലു സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. സനല്‍വധക്കേസിലെ മുഖ്യപ്രതികളായ നാല്‍വര്‍ സംഘത്തോടൊപ്പം രഘുനാഥിനെയും പിടികൂടിയെങ്കിലും തിങ്കളാഴ്ചയാണ് അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്. കോടതി കാക്കനാട് ജില്ലാ ജയിലിലേക്കയച്ചു. നാട്ടുകാര്‍ കടന്നുചെല്ലാന്‍ ഭയക്കുന്ന  പ്രദേശത്താണ് ഇയാള്‍ താമസിക്കുന്നതെന്നും കഴിഞ്ഞ 27ന് വെളുപ്പിനാണ് പ്രതികള്‍ ഇവിടെയെത്തിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി. കര്‍ണാടക പോലിസിന്റെ സഹകരണത്തോടെ രാത്രി രണ്ടിനാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക