|    Sep 25 Mon, 2017 10:00 am
FLASH NEWS

കാലടി കൊലപാതകം; ഒരാള്‍ പിടിയില്‍

Published : 22nd November 2016 | Posted By: SMR

കാലടി: കഴിഞ്ഞ സപ്തംബര്‍ 26ന് കാലടി പുത്തന്‍കാവ് റോഡില്‍ ഇഞ്ചയ്ക്ക സനല്‍(33)നെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കൂട്ടുപ്രതി പിടിയില്‍. മഞ്ഞപ്ര സെബിപുരം എടാട്ട്കാരന്‍ ജോമോന്‍ ജോയി(22)യാണ് പിടിയിലായത്. കൃത്യത്തിനെത്തിയ മുഖ്യപ്രതികള്‍ക്ക് കാറില്‍ സഞ്ചരിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയാണ് കൊലപാതകത്തില്‍ പങ്കാളിയായത്. സംസ്ഥാനത്തിന്റെ വിവിധ കോണുകളിലും തുടര്‍ന്ന് ഗുജറാത്തിലും ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. കൂടാതെ മലയാറ്റൂര്‍ കാടപ്പാറയില്‍ വിവാഹസല്‍ക്കാരത്തിനിടെ റിതിന്‍ രാജിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും മലയാറ്റൂര്‍ സ്വദേശിയുമായ 17കാരനെയും കാലടി പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇരുവരെയും വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സപ്തംബര്‍ 11നായിരുന്നു മലയാറ്റൂര്‍ വധശ്രമം നടന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ എസ് സുദര്‍ശനന്‍, കാലടി സിഐ സജി മാര്‍ക്കോസ്, എസ്‌ഐ എന്‍ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലെ ബറോഡയില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക