|    Mar 23 Thu, 2017 7:52 pm
FLASH NEWS

കാലടി കൊലപാതകം; അന്വേഷണത്തിന് 4 സംഘങ്ങള്‍: വനമേഖല അരിച്ചുപെറുക്കുന്നു

Published : 1st October 2016 | Posted By: Abbasali tf

കാലടി: ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയില്‍ ജീവന്‍ പൊലിച്ച കാലടിസംഭവത്തിലെ മുഖ്യപ്രതികള്‍ക്കായി പോലിസ് സേന വനമേഖല അരിച്ചുപെറുക്കുന്നു. ഇഞ്ചയ്ക്ക സനലിനെ വകവരുത്തുവാന്‍ കാറിലെത്തിയ 4 പ്രതികളെയാണ് ഇനി പിടികിട്ടുവാനുള്ളത്. കാര രതീഷ്, ആച്ചി എല്‍ദോ, ഗ്രിന്റേഷ്, ടോണി എന്നിവരെയാണ് ഇനി കിട്ടാനുള്ളത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കുവപ്പടി കാര്യാല്‍ പ്രദേശത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ മകള്‍ ശോഭയുടെ വാടക വീട്ടില്‍ കയറ്റിയിട്ട്് ആയുധങ്ങള്‍ ഒളിപ്പിച്ച ശേഷം മറ്റൊരു വാഹനത്തില്‍ കൊലപാതകികള്‍ കടന്നു കളയുകയാണുണ്ടായത്. ഇവര്‍ക്കായാണ് പോലിസ് വലവിരിച്ചിട്ടുള്ളത്. എസ്പി പി എന്‍ ഉണ്ണിരാജന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി, സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. മലയാറ്റൂര്‍, അയ്യമ്പുഴ, കോടനാട്, ഭൂതത്താന്‍കെട്ട് തുടങ്ങിയ വനമേഖലയും മലയോര ഗ്രാമങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചില്‍. കൂടാതെ കുപ്രസിദ്ധ കുറ്റവാളറി കാര രതീഷിന്റെ ഒളിത്താവളങ്ങള്‍ കേന്ദ്രീകരിച്ചും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉടന്‍ പ്രതികള്‍ പിടിയിലാവുമെന്നാണ് പോലിസിന്റെയും നാട്ടുകാരുടെയും നിഗമനം.

(Visited 37 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക