|    Nov 24 Fri, 2017 3:02 pm
Home   >  Todays Paper  >  Page 4  >  

കാലടി കൊലപാതകം: അഞ്ചുപേര്‍ അറസ്റ്റില്‍

Published : 30th September 2016 | Posted By: SMR

കാലടി: കഴിഞ്ഞദിവസം കാലടി പുത്തന്‍കാവ് റോഡില്‍ ഗുണ്ടാസംഘം ഇഞ്ചയ്ക്കല്‍ സനലി(33)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കൂവ്വപ്പടി വിഷ്ണുഭവനില്‍ അജി വി നായര്‍ (22), മൂക്കന്നൂര്‍ കളരിക്കല്‍ സുജിത് (23), ഒക്കല്‍ കാരിക്കാട്ടില്‍ ശ്രീജിത്ത് (24), സെബിപുരം കല്ലറയ്ക്കല്‍ ശരത് (20), പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 26ന് രാവിലെയാണ് സനല്‍ കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ കാലടിക്കു വന്ന സനലിനെ കാറിടിച്ചു വീഴ്ത്തിയശേഷം മൂന്നംഗസംഘം വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ നാലു പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് ഡിവൈഎസ്പി കെ എസ് സുദര്‍ശനനും സിഐ സജി മാര്‍ക്കോസും പറഞ്ഞു. പ്രധാന പ്രതികളാണ് ഇനി വലയിലാകാനുള്ളത്. പിടിയിലായവര്‍ കൊല നടത്താനുള്ള കളമൊരുക്കിയവരാണ്. കൂവ്വപ്പടി പഞ്ചായത്ത് പ്രസിഡന്റിന്റെ മകള്‍ ശോഭയുടെ വാടകവീട്ടില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ ഒളിപ്പിക്കുന്നതിനും ആയുധങ്ങള്‍ മാറ്റുന്നതിനും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ മറ്റൊരു വാഹനം ഏര്‍പ്പാടാക്കുന്നതിനുമെല്ലാം കൂട്ടുനിന്നവരാണ് അറസ്റ്റിലായത്. എന്നാല്‍ കാര രതീഷ്, ആച്ചി എല്‍ദോ, ഗ്രിന്റേഷ്, ടോണി എന്നീ മുഖ്യപ്രതികള്‍ പോലിസ് കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക