|    Feb 24 Fri, 2017 4:36 pm
FLASH NEWS

കാലടിയില്‍ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Published : 29th October 2016 | Posted By: SMR

കാലടി: പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കാലടി പഞ്ചായത്ത് ഓഫിസിനു സമീപം റോഡരുകില്‍ പാര്‍ക്കു ചെയ്ത ബൈക്കിലിരുന്ന് കഞ്ചാവ് വില്‍പന നടത്തിയ രണ്ടുപേരെ കാലടി പോലിസ് ഇന്‍സ്‌പെക്ടര്‍ സജി മാര്‍ക്കോസ് അറസ്റ്റുചെയ്തു. കാലടി ചെങ്ങല്‍ ഭാഗത്ത് പടയാട്ടില്‍ വീട്ടില്‍ പോട്ടി മാര്‍ട്ടിന്‍ എന്ന മാര്‍ട്ടിന്‍(45), കുന്നുകര ചാലാക്ക തച്ചരുപറമ്പില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മാര്‍ട്ടിന്‍ കാലടി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ താല്‍ക്കാലിക പെട്ടിക്കട നടത്തിവരുന്നയാളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടാ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ചിരുന്നയാളുമാണ്. കാലടിയിലെ കോളജ്, സ്‌കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്നുവില്‍പന തടയുന്നതിനായി നടത്തുന്ന സ്‌പെഷ്യല്‍ റെയ്ഡിനിടെയാണ് മയക്കുമരുന്ന് വില്‍പനക്കാര്‍ കഞ്ചാവും മോട്ടോര്‍ സൈക്കിളും സഹിതം പിടിയിലായത്. ഇവരില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് കാലടി മേഖലയില്‍ വിപണനം നടത്തുന്നവരെക്കുറിച്ച് കൃത്യമായ സൂചനകള്‍ പോലിസിനു ലഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക