|    Jul 23 Mon, 2018 11:17 pm
FLASH NEWS

കാലടിയിലും കോതമംഗലത്തും മലമ്പാമ്പ് ഭീതിയില്‍ നാട്ടുകാര്‍

Published : 29th September 2017 | Posted By: fsq

 

കാലടി: കാഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പുതിയേടം മലമ്പാമ്പ് ഭീതിയില്‍. രണ്ട് മാസത്തിനുള്ളില്‍ രണ്ട് മലമ്പാമ്പിനെയാണ് പിടികൂടിയത്്. കഴിഞ്ഞദിവസം രാത്രി 10 ന് പുതിയേടം സ്‌കൂളിന് സമീപത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്.മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് പാറപ്പുറം ജോലികഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോവുമ്പോഴാണ് പാമ്പിനെ കണ്ടത്. ഉടന്‍ റോഡിലൂടെ എത്തിയ മറ്റ് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ പിടികൂടി ചാക്കിലാക്കി. വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചപ്പോള്‍ വരാന്‍ ആളില്ലെന്നും പാമ്പിനെ ഓഫിസിലേക്ക് എത്തിക്കാനുമാണ് പറഞ്ഞത്. തുടര്‍ന്ന് പ്രശാന്തും സമീപവാസിയായ സുധീഷും ചേര്‍ന്ന് പാമ്പിനെ രാത്രിതന്നെ നീലീശ്വരത്തുള്ള വനം വകുപ്പ് ഓഫിസില്‍ എത്തിച്ചു. ഏകദേശം 15 കിലോയോളം തൂക്കം വരുന്ന മലമ്പാമ്പിനെയാണ് പിടികൂടിയത്. നിരവധി കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനു സമീപത്തു നിന്നും പാമ്പിനെ പിടികൂടിയതില്‍ ആശങ്കയിലാണ് നാട്ടുകാര്‍. കാടുപിടിച്ചുകിടക്കുന്ന നിരവധി പ്രദേശങ്ങള്‍ പുതിയേടത്തുണ്ട്. അതെല്ലാം വെട്ടിത്തെളിക്കാനുളള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് വാര്‍ഡ് മെംബര്‍ പി അശോകന്‍ പറഞ്ഞു.കോതമംഗലം: ചെറുവട്ടൂരിനടുത്ത് സൗത്ത് ഇരമല്ലൂര്‍ കാട്ടാംകുഴിപ്പടിയില്‍ നാട്ടുകാര്‍ മലമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെയാണ് മലമ്പാമ്പ് കുടുങ്ങിയത്. പാമ്പിനെ പിടികൂടിയ സ്ഥലത്തിന് പിന്നിലുള്ള വിജനമായ മൈക്രോ വേവ് മലമ്പ്രദേശം മരപ്പട്ടി, കുറുക്കന്‍, മലമ്പാമ്പ് എന്നിവയുടെ ആവാസ കേന്ദ്രമാണ്. ഇതിന് മുമ്പും ഇവിടങ്ങളില്‍ നിന്നും മലമ്പാമ്പുകളെ കിട്ടിയിട്ടുണ്ട്. മലമ്പാമ്പിനെ പിടികൂടിയ വിവരം നാട്ടുകാര്‍ കോതമംഗലം റേഞ്ച് ഓഫിസര്‍ വി വി ബാബുരാജിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി എം അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പെരുമ്പാമ്പിനെ കസ്റ്റഡിയില്‍ വാങ്ങി വൈകുന്നേരത്തോടെ തട്ടേക്കാട് വനത്തില്‍ തുറന്നു വിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss