|    Nov 24 Fri, 2017 12:06 am
FLASH NEWS

കാലടിക്കേസിലെ പ്രതികളെ സംഭവസ്ഥലത്ത്എത്തിച്ച് തെളിവെടുത്തു

Published : 25th October 2016 | Posted By: SMR

പള്ളുരുത്തി: പെരുമ്പടപ്പില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കാലടി സനല്‍ വധക്കേസിലെ പ്രതികളെ പള്ളുരുത്തി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. പെരുമ്പടപ്പ് കുപ്പക്കാട്ട് വീട്ടില്‍ ജോണ്‍റോഷനെയാണ് പ്രതികള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെരുമ്പടപ്പ് ചാമ്പക്കല്‍ വീട്ടില്‍ സ്റ്റാലിന്‍(42) നല്‍കിയ ക്വട്ടേഷന്‍ നടപ്പാക്കുകയായിരുന്നു പ്രതികള്‍. കാലടിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങിക്കുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളും ആയുധങ്ങളും കണ്ടെടുത്തു. അവര്‍ കൃത്യം നടത്തുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കേസിലെ ഒന്നാം പ്രതി പള്ളുരുത്തി സ്വദേശിയില്‍ നിന്നും താല്‍കാലികമായി ഉപയോഗിക്കാന്‍ വാങ്ങിയതായിരുന്നു ഈ ബൈക്ക് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക