|    Jan 25 Wed, 2017 6:44 am
FLASH NEWS

കാലം അനാഥയാക്കിയ അര്‍ച്ചനയ്ക്ക് മംഗല്യം ഒരുക്കാന്‍ നാട് ഒന്നിച്ചു

Published : 1st July 2016 | Posted By: SMR

എ ജയകുമാര്‍

ചെങ്ങന്നൂര്‍: കാലം അനാഥമാക്കിയ അര്‍ച്ചനയ്ക്ക് മംഗല്യം ഒരുക്കാന്‍ ഒരു നാട് ഒരുമിച്ചു. ചെങ്ങന്നൂര്‍ കോട്ട ലക്ഷം വീട് കോളനിയില്‍ പരേതരായ ഗോപാലകൃഷ്ണന്‍ ആചാരിയുടെയും പൊന്നമ്മയുടെയും മകളാണ് അര്‍ച്ചന. പ്രായാധിക്യത്താല്‍ 8 വര്‍ഷം മുമ്പ് പിതാവും മാസങ്ങള്‍ക്ക് മുമ്പ് മാതാവ് പൊന്നമ്മാളും മരിച്ചതോടെ സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അവിവാഹിതയായ മകള്‍ അര്‍ച്ചന ഒറ്റയ്ക്കായി.
സ്വന്തമായി 4 സെന്റ് വസ്തു വും അതിലൊരു കൊച്ചുവീടും അര്‍ച്ചനയ്ക്ക് ഉണ്ട്. തൊഴിലുറപ്പ് ജോലിക്കും മറ്റും പോകുന്ന യുവതിയുടെ കദന കഥ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ യുവതിയുടെ വിവാഹകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയും ചെങ്ങന്നൂര്‍ ചെറിയനാട് മാമ്പ്ര ഇലഞ്ഞിമൂട്ടില്‍ തെക്കേതില്‍ മണിയുടെയും ലീലയുടെയും മകനായ കെ എം മനോജിന്റെ വിവാഹ ആലോചന വന്നപ്പോള്‍ നടത്തി കൊടുക്കാന്‍ സൗമനസ്യം കാണിക്കുകയുമായിരുന്നു. ഇതേ കോളനിയില്‍ മനോജിന്റെ സഹോദരിയെ വിവാഹം കഴിച്ചു കൊണ്ടു വന്നിട്ടുണ്ട്. വിവാഹ വസ്ത്രങ്ങളും വന്നെത്തിയ നൂറോളം പേര്‍ക്ക് ഭക്ഷണവും ഒരുക്കാന്‍ പ്രദേശത്തെ നാട്ടുകാര്‍ ഒന്നിച്ച് നില്‍ക്കുകയും തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിന്റെ വിവാഹം പോലെ മംഗളമാക്കുകയും നടത്തുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ 10ന് ചെങ്ങന്നൂര്‍ വണ്ടിമല ക്ഷേത്രത്തിലായിരുന്നു വിവാഹം.
ചടങ്ങുകള്‍ക്ക് പ്രദേശത്തെ സി.പി.എം കോട്ട എ ബ്രാഞ്ചിന്റെ പൂര്‍ണ്ണ പിന്തുണയും നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു. വി കെബാബുരാജ്, രാജീവ് ദാമോദരന്‍, ഗ്രാമപഞ്ചായത്ത് അംഗം എസ് വിശ്രീകുമാര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക