|    Jan 23 Mon, 2017 8:09 pm
FLASH NEWS

കാറ്റും മഴയും; ജില്ലയില്‍ 188 വീടുകള്‍ തകര്‍ന്നു

Published : 4th July 2016 | Posted By: SMR

തൊടുപുഴ: കനത്തമഴയിലും കാറ്റിലും ഇന്നലെ വരെ ജില്ലയില്‍ 188 വീടുകള്‍ തകര്‍ന്നു.173 വീടുകള്‍ പൂര്‍ണ്ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു.21 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.കാറ്റെടുത്ത വീടുകള്‍ക്ക് നഷ്ടപരിഹാരം തിട്ടപ്പെടുത്തിവരികയാണ്. പ്രകൃതിക്ഷോഭത്തില്‍ ഇതുവരെ മരണമടഞ്ഞവരുടെ സംഖ്യ ആറായി.28.54 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു.20,99,975 രൂപയുടെ കൃഷിനാശമുണ്ടായി.
കഴിഞ്ഞ ദിവസം മൂന്ന് സ്ത്രീ തൊഴിലാളികളുടെ ജീവനെടുത്ത കാറ്റിന് ഇപ്പോഴും ശമനമില്ല.ഉച്ചയ്ക്ക് ശേഷം ഹൈറേഞ്ച് മേഖലകളില്‍ കാറ്റ് ആഞ്ഞടിക്കുന്നു.ഉണങ്ങിയതും മഴയില്‍ മണ്ണ് നഷ്ടപ്പെട്ട് വേര് തെളിഞ്ഞ് അപകട സാദ്ധ്യതകളുമായി നില്‍ക്കുന്ന മരങ്ങളാണ് ഭീഷണിയാകുന്നത്.കൊച്ചി ധനുഷ്‌കോടി ദേശീയ പാതയോരങ്ങളിലും ഏലക്കാടുകളിലും നില്‍ക്കുന്ന ഉണങ്ങിയ മരങ്ങള്‍ വെട്ടി മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്. ഓടുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങളും ശിഖരങ്ങളും കാറ്റില്‍ ഒടിഞ്ഞുവിണ് ഹൈറേഞ്ച് പാതകളില്‍ ദുരന്തങ്ങളുണ്ടായിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ വാഹനങ്ങളുടെ മേല്‍ മരകൊമ്പുകള്‍ വീണെങ്കിലും ഭാഗ്യം കൊണ്ട് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.ദേശീയ പാതയില്‍ അപകടങ്ങളുണ്ടാകുമ്പോള്‍ മരങ്ങള്‍ തുണച്ചതിനാല്‍ തലനാരിഴയ്ക്ക് ജീവന്‍ തിരികെ കിട്ടിയ സംഭവങ്ങളും നിരവധിയാണ്.
ബൈസണ്‍വാലി ഇരുപതേക്കറില്‍ മരം മൂന്ന് പേരുടെ ജീവനെടുത്തപ്പോള്‍ ചീയപ്പാറ വെള്ള ചാട്ടത്തിന് സമീപം കഴിഞ്ഞ ദിവസം 42 യാത്രക്കാരെ വന്‍ അപകടത്തില്‍ നിന്ന് രക്ഷിച്ചതും ഒരു മരമായിരുന്നു.റോഡില്‍ നിന്നും മറിഞ്ഞ സ്വകാര്യ ബസ് 400 ഓളം അടി താഴ്ചയില്‍ കൊക്കയില്‍ പതിക്കാതെ ഏതാനും അടി താഴ്ചയില്‍ മറിഞ്ഞ് മരത്തില്‍ തങ്ങിനിന്നു.
സ്‌കൂളുകള്‍ക്ക് അവധി
തൊടുപുഴ: മറയൂര്‍,കാന്തല്ലൂര്‍ പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകള്‍, കോളജുകള്‍,അങ്കണവാടികള്‍, പ്രഫഷണല്‍ കോളജുകള്‍ എന്നിവയ്ക്ക് ഇന്ന് ജില്ലാകലക്ടര്‍ അവധി പ്രഖ്യാപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക