|    Jan 17 Tue, 2017 12:55 am
FLASH NEWS

കാറ്റില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു; വൈദ്യുതി ബന്ധം താറുമാറായി

Published : 4th July 2016 | Posted By: SMR

നരിക്കുനി: ഇന്നലെ പുലര്‍ച്ചെ വീശിയടിച്ച ശക്തമായ കാറ്റില്‍ നരിക്കുനി, കാക്കൂര്‍ ഭാഗങ്ങളില്‍ മരങ്ങള്‍ വീണു ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റും ലൈനുകളും വ്യാപകമായി പൊട്ടിവീണതിനാല്‍ വൈദ്യുതി ബന്ധവും താറുമാറായി. കാപ്പാട്-തുഷാരഗിരി-അടിവാരം റോഡില്‍ നരിക്കുനി അങ്ങാടിക്ക് സമീപം റോഡിലേക്ക് പനയും മറ്റു മരങ്ങളും വീണ് ഗതാഗതം തടസ്സപ്പെട്ടു.
രണ്ടു വൈദ്യുതിപോസ്റ്റുകളും ഹൈടെന്‍ഷന്‍, ലോ ടെന്‍ഷന്‍ ലൈനുകളും തകര്‍ന്നു. ഇതുകാരണം നരിക്കുനി-കൊടുവള്ളി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. നരിക്കുനി ഫയര്‍‌സ്റ്റേഷനില്‍ നിന്ന് ഒരു യൂനിറ്റ് എത്തി മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഗവ. ആശുപത്രി ക്വാര്‍ട്ടേഴ്‌സ് പരിസരത്തെ മരങ്ങള്‍ കാറ്റില്‍ റോഡില്‍ പതിച്ചത്.
എച്ച്ടി ലൈനും തകര്‍ന്നതിനാല്‍ വൈകീട്ടാണ് വൈദ്യുതി പുനസ്ഥാപിച്ചത്. എരവന്നൂര്‍, പുല്ലാളൂര്‍ ഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. നരിക്കുനി, കാക്കൂര്‍ ഇലക്ട്രിക് സെക്ഷന്‍ പരിധിയില്‍ നിരവധി സ്ഥലങ്ങളില്‍ ഇന്നലെ പൂര്‍ണമായും വൈദ്യുതി മുടങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക