|    Jan 18 Wed, 2017 3:10 am
FLASH NEWS

കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടം

Published : 4th July 2016 | Posted By: SMR

ആലപ്പുഴ: കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും ജില്ലയില്‍ പലയിടത്തും വ്യാപക നാശനഷ്ടം. പല സ്ഥലങ്ങളിലും മരങ്ങള്‍ വൈദ്യുതി കമ്പിയിലേക്ക് ഒടിഞ്ഞ് വീണതിനാല്‍ വൈദ്യുതി ബന്ധം മണിക്കൂറുകളോളം തകരാറിലായി.
അരൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ ചള്ളിത്തറ വിജയന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. സമീപവാസിയുടെ മതില്‍ക്കെട്ടിനകത്തു നിന്നിരുന്ന തേക്കുമരമാണ് കടപുഴകി വീണത്. ഞായറാഴ്ച പുലര്‍ച്ചെ ഏഴുമണിയോടെയായിരുന്നു സംഭവം. വിജയന്റെ ഭാര്യ സോമിനിയും രണ്ട് മക്കളും മാത്രമായിരുന്നു അപകടം നടക്കുമ്പോള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നത്.
രണ്ട് മുറികള്‍ മാത്രമുള്ള വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഈ മരം മുറിച്ചു മാറ്റണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായില്ലെന്ന് വിജയന്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി കണക്കാക്കുന്നു. പാണാവള്ളി ആഞ്ഞിലതോട് പാലത്തില്‍ മരം വൈദ്യുതി പോസ്റ്റിലേക്ക് വീണു. തളിയാപറമ്പില്‍ തേങ്ങ് റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
കൂടാതെ പലസ്ഥലത്തും മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു. പാണാവള്ളിയില്‍ രണ്ടും അരൂക്കുറ്റിയിലും പെരുമ്പളത്ത് ഓരോ വീടുകള്‍ക്കും നാശം സംഭവിച്ചത്. തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി പഞ്ചായത്തുകളില്‍ കൃഷികളും നശിച്ചു. ഏകദേശം പാകമാകാറായ ഏത്തവാഴകളാണ് നശിച്ചത്. പാണാവള്ളി ഓടമ്പള്ളിയില്‍ ശക്തമായ കാറ്റില്‍ കടയുടെ മേല്‍ക്കൂര പറന്ന് പോയി. അരൂക്കുറ്റി പമ്പിന് സമീപത്തെ കൂറ്റന്‍ പരസ്യ ബോര്‍ഡും നിലം പതിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക