|    May 28 Sun, 2017 10:32 am
FLASH NEWS

കാറ്റാടിമരക്കൂട്ടങ്ങള്‍ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാവുന്നു

Published : 29th July 2016 | Posted By: SMR

ചാവക്കാട്: കടല്‍തീരങ്ങളിലെ കാറ്റാടിമരക്കൂട്ടങ്ങള്‍ സാമൂഹി ക വിരുദ്ധരുടെ കേന്ദ്രമാവുന്നു. ബ്ലാങ്ങാട് ദ്വാരക ബീച്ച് മുതല്‍ അകലാട് വരെ കിലോമീറ്ററുകള്‍ ദൂരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന കാറ്റാടി മരങ്ങളാണ് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായിട്ടുള്ളത്. തീരസംരക്ഷണത്തിന്റെ ഭാഗമായി കടല്‍ക്ഷോഭം തടയാനും മണ്ണൊലിപ്പ് തടയാനുമായാണ് സര്‍ക്കാര്‍ ഫണ്ട് ചെലവിട്ട് കടല്‍ തീരത്ത് കാറ്റാടിത്തൈകള്‍ നട്ടു വളര്‍ത്തിയത്.
പോലിസിന്റെ ശ്രദ്ധ തീരെയില്ലാത്ത ഇത്തരം കാറ്റാടിമര ക്കൂട്ടങ്ങള്‍ക്കിടയില്‍ കഞ്ചാവ്- മദ്യ-മാഫിയ സംഘങ്ങളും ചീട്ടുകളി സംഘങ്ങളും സുരക്ഷാകേന്ദ്രമാക്കിയ നിലയിലാണ്. ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളും ഇവിടെ പലപ്പോഴും തവളമുറപ്പിക്കാറുണ്ട്. കാറ്റാടി മരക്കൂട്ടങ്ങള്‍ക്ക് ചുറ്റും പൊന്തക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതാണ് ഇക്കൂട്ടര്‍ക്ക് സഹായകരമായിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അകലാട് കാദരിയ്യ കടപ്പുറത്തെ കാറ്റാടി മരക്കൂട്ടങ്ങള്‍ക്കിടയില്‍ 11കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day