|    Jun 19 Tue, 2018 1:06 am
Home   >  Todays Paper  >  page 9  >  

കാറ്റലോണിയ: പുതിയ മന്ത്രിസഭ അധികാരമേറ്റു

Published : 3rd June 2018 | Posted By: kasim kzm

ബാഴ്‌സലോന: കാറ്റലോണിയയില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. കാറ്റലോണിയയില്‍ സ്വാതന്ത്ര്യാനുകൂല നേതാവായ ക്വിം ടോറയുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പില്‍ ടോറയെ കാറ്റലോണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. കാറ്റലോണിയ പ്രാദേശിക പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 65നെതിരേ 66 അംഗങ്ങളുടെ പിന്തുണയോടെയാണ് ടോറയുടെ വിജയം.
കാറ്റലോണിയയെ സ്വതന്ത്രരാഷ്ട്രമാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. സ്‌പെയിനില്‍ പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ പെട്രോ സാന്‍ഷസിന്റെ മുമ്പിലെ പ്രധാന വെല്ലുവിളിയാവും കാറ്റലോണിയയുടെ സ്വാതന്ത്യം. മുന്‍ പ്രസിഡന്റ് മരിയാനോ റജോയി ഏര്‍പ്പെടുത്തിയ ഏഴുമാസത്തെ കേന്ദ്രഭരണം അവസാനിക്കാന്‍ ഒരുമാസം ബാക്കിയിരിക്കെയാണ് പുതിയ കറ്റാലന്‍ മന്ത്രിസഭ അധികാരത്തിലെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss