|    Oct 20 Sat, 2018 2:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കാറ്റലോണിയ : നടപടി ശക്തമാക്കി സ്‌പെയിന്‍

Published : 21st September 2017 | Posted By: fsq

 

മാഡ്രിഡ്: സ്‌പെയിനില്‍ നിന്നു സ്വയംഭരണം ആവശ്യപ്പെട്ടുള്ള ഹിതപരിശോധന കാറ്റലോണിയയില്‍ നടക്കാനിരിക്കെ മുതിര്‍ന്ന കാറ്റലോണിയന്‍ നേതാക്കളെ ലക്ഷ്യമിട്ടു സ്പാനിഷ് പോലിസിന്റെ നടപടി. ഇതിന്റെ ഭാഗമായി കാറ്റലോണിയന്‍ ധനകാര്യ സഹമന്ത്രി അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരെ പോലിസ് അറസ്റ്റ് ചെയ്തതായും റിപോര്‍ട്ടുകള്‍ പറയുന്നു. പ്രവിശ്യയില്‍ പ്രാദേശിക സര്‍ക്കാര്‍ ഒാഫിസിലേക്ക് കടന്നുകയറിയ ധനകാര്യ സഹമന്ത്രി ജോസഫ് മരിയായെ ആണ് അറസ്റ്റ് ചെയ്തത്.  ഒക്ടോബര്‍ ഒന്നിനു നടക്കാനിരിക്കുന്ന കാറ്റലോണിയന്‍ ഹിത പരിശോധന സംബന്ധിച്ച രേഖകള്‍ വ്യാപകമായി പിടിച്ചെടുത്തതായും റിപോര്‍ട്ടുകള്‍ പറയുന്നു. സ്‌പെയിന്‍ വിട്ടുപോവാന്‍ തയ്യാറായി കാറ്റലോണിയ നടത്തുന്ന ഇത്തരം നീക്കം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു സ്പാനിഷ് സര്‍ക്കാരിന്റെ നടപടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss