|    Jun 28 Wed, 2017 10:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാറ്ററിങ് കോളജ് റാഗിങ്:ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Published : 2nd December 2016 | Posted By: SMR

മൂന്നാര്‍: കാറ്ററിങ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ റാഗിങിന്റെ പേരില്‍ മര്‍ദിച്ച ആറ് സീനിയര്‍ വിദ്യാര്‍ഥികളെ ശാന്തന്‍പാറ പോലിസ് അറസ്റ്റ് ചെയ്തു. ചാലക്കുടി ഐവക്കാട്ടില്‍ ക്രിസ്‌റ്റോ ജോയി (21), നെയ്യാറ്റിന്‍കര ലക്ഷ്മി ഭവനില്‍ അര്‍ജുന്‍ (19), ചിന്നക്കനാല്‍ പ്ലാങ്കുടിയില്‍ ബെന്നി പൗലോസ് (20), ചുനക്കര വൈഷ്ണവത്തില്‍ വിഷ്ണു (20), ആലുവ സൗരവ് ഭവനില്‍ സൂരജ് (19 ), കാട്ടാക്കട സ്വദേശി ബേസില്‍ കുര്യാക്കോസ് (23), കാസര്‍കോട് സ്വദേശി എബിന്‍ ജേക്കബ് (26), കുന്നംകുളം സ്വദേശി റിന്‍ഷാദ ്(24),അനന്തകൃഷ്ണന്‍ (20), ശാസ്താംകോട്ട മണക്കര ദേവീഭവനില്‍ അനന്തു ഉദയകുമാര്‍( 20), തിരുവള്ളൂര്‍  മുഹമ്മദ് സുഹൈല്‍ (20) ,തൃശൂര്‍ വാഴപ്പിള്ളില്‍ രാഹുല്‍ (21) എന്നിവരെയാണ് ശാന്തന്‍പാറ എസ്‌ഐ കെ എന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ റാഗിങ്ങ് നിരോധന നിയമപ്രകാരം കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക