|    Jul 21 Fri, 2017 12:02 pm
FLASH NEWS
Home   >  News now   >  

കാറുള്ളവര്‍ കാശു റെഡിയാക്കിക്കോ, നിയമം കര്‍ശനമാകുന്നതോടെ ചിലവാക്കേണ്ടി വരിക വന്‍തുക

Published : 11th September 2016 | Posted By: G.A.G

car-new

ന്യൂഡല്‍ഹി : വാഹനങ്ങളിലെ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമാക്കുന്നതോടെ രാജ്യത്തെ കാറുടമകള്‍ വന്‍ തുക ചിലവാക്കേണ്ടി വരുമെന്ന്് ഉറപ്പായി. നിരത്തിലിറങ്ങിയ കാറുകള്‍ക്ക്് അടുത്ത ഒക്ടോബര്‍ മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കിയേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. പിന്‍ഭാഗം കാണാന്‍ സാധിക്കുന്ന സെന്‍സറുകളും ഇലക്ട്രിക് പവര്‍ ഇല്ലെങ്കിലും ഡോറുകള്‍ തുറയ്ക്കാന്‍ സഹായിക്കുന്ന മാനുവല്‍ ഓവര്‍റൈഡ്, സീറ്റ് ബെല്‍റ്റ് അലെര്‍ട്ട്, വേഗത മണിക്കൂറില്‍ 80 കിലോമീറ്റര്‍ കടന്നാല്‍ മുന്നറിയിപ്പ് നല്‍കുന്ന സ്പീഡോമീറ്റര്‍ എന്നിവ നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ആഡംബര കാറുകളില്‍ പലതിനും ഇത്തരം സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ചെറുകാറുകളുടമകളെയും പുതുതായി ചെറിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയുമാണ് തീരുമാനം ഏറെ ബാധിക്കുക. നിര്‍ദേശം നടപ്പാക്കുന്നതിലൂടെ ചെറുകാറുകളുടെ വിലയില്‍ വന്‍തോതില്‍ വര്‍ധനവുണ്ടാകും. എട്ടു മുതല്‍ പത്തു ശതമാനം വരെ വര്‍ധനവുണ്ടായേക്കുമെന്നാണ സൂചനകള്‍.
ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ചെറുകാറുകളുടെ വിലയിലാണ് ഈ വര്‍ധന കാര്യമായി ഉണ്ടാവുക. നിലവില്‍ കാറു വാങ്ങിയതിനാല്‍ ഈ വിലവര്‍ധനവില്‍ നിന്ന് രക്ഷപ്പെട്ടു എന്നാശ്വസിക്കുന്നവരുണ്ടാകാം. എന്നാല്‍ നിരത്തിലിറങ്ങിക്കഴിഞ്ഞ കാറുകളില്‍ പ്പോലും പുതിയ ഫീച്ചറുകള്‍ ചേര്‍ത്തിരിക്കണമെന്ന നിര്‍ദേശവും പുറത്തിറങ്ങുമെന്നാണ് സൂചന. ഇത് എന്നു നടപ്പിലാകും എന്ന കാര്യത്തില്‍ വ്യക്തത ഇനിയും ഉണ്ടായിട്ടില്ലെങ്കിലും ഇതോടെ കാറുള്ളവരെല്ലാംതന്നെ നല്ലൊരു തുക ചെലവഴിക്കേണ്ടി വരുമെന്ന്് ഉറപ്പാണ്. ഇരുപതിനായിരം മുതല്‍ 60000 രൂപവരെയെങ്കിലും വര്‍ധനവ് പുതിയ കാറുകളില്‍ വരുമെന്നും അത്രയും തന്നെ തുക നിലവില്‍ കാറുള്ളവര്‍ ഇതിനായി ചെലവഴിക്കേണ്ടിവരുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക