|    Jun 24 Sat, 2017 7:26 pm
FLASH NEWS

കാറുമായി നഗരത്തില്‍ അപകടങ്ങളുണ്ടാക്കി മദ്യപ സംഘം; നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു

Published : 29th October 2016 | Posted By: SMR

പുനലൂര്‍: മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാര്‍ അപകടങ്ങളുണ്ടാക്കി . പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ ഇവരെ പിടികൂടി പോലിസിലെല്‍പ്പിച്ചു. കരവൂര്‍ സ്വദേശികളായ നാല്‍വര്‍ സംഘമാണ് പോലിസിന്റ്‌റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ കൊല്ലം, തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ ആശുപത്രി ജങ്ഷനിലാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട സുഹൃത്തിനെ ആശുപത്രിയിലെത്തിക്കാനാണ് വേഗത്തില്‍ വാഹനമോടിച്ഛതെന്നു യുവാക്കള്‍ അവകാശപ്പെട്ടു. എന്നാല്‍ വരുംവഴിയില്‍ പാതയിലെ ടി ബി ജങ്ഷനില്‍ മറ്റൊരു വാഹനത്തെ ഇടിച്ചിട്ടു കടന്നുപോയതോടെയാണ് കാര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പട്ടണത്തില്‍ ദമ്പതിമാര്‍ ഉള്‍പ്പെടെ പലരും സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ കാര്‍ അപകടമുണ്ടാക്കി കടന്നുപോയി.ഒടുവില്‍ ആശുപത്രി ജന്ഷനിലെത്തിയപ്പോള്‍ ഇവിടെയും കാര്‍ അപകടമുണ്ടാക്കി. ഇതുകണ്ട നാട്ടുകാര്‍ കാര്‍ തടഞ്ഞിടുകയും പോലിസിനെ വിവരമരിയിക്കുകയുമായിരുന്നു. പരിശോധനയില്‍ ഇവര്‍ മധ്യപിച്ചിട്ടുണ്ടെന്നു കണ്ടെത്തി .  യുവാക്കളുടെ അവകാശവാദത്തില്‍ കൂടെയുണ്ടായിരുന്ന നെഞ്ചുവേദന അനുഭവപ്പെട്ട സുഹൃത്തിനെ പോലിസ് ആശുപത്രിയിലെത്തിക്കുകയും  ബാക്കിയുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക