|    Jul 24 Mon, 2017 6:24 pm
FLASH NEWS

കാറുകള്‍ കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേരടക്കം ആറു പേര്‍ക്ക് പരിക്ക്

Published : 11th July 2016 | Posted By: SMR

കളമശ്ശേരി: കുടുംബം സഞ്ചരിച്ചിരുന്ന കാറും എതിര്‍ദിശയില്‍നിന്നും വന്ന കാറും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്ക്. മാറമ്പിള്ളി സ്വദേശികളായ സുഹൈല്‍(34), ഭാര്യ നീതു(30), മക്കളായ സന(അഞ്ച്), നബീല്‍ (ഒന്ന്), എന്‍എഡി കോമ്പാറ സ്വദേശികളായ അരുണ്‍ കെ ബാബു, ജിബു(31) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
ഇന്നലെ രാവിലെ ഏഴോടെ കളമശ്ശേരി-മെഡിക്കല്‍ കോളജ് റോഡില്‍ എച്ച്എംടി സ്റ്റോറിനു സമീപമാണ് അപകടം. മാറമ്പള്ളിയില്‍നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു സുഹൈലിന്റെ കുടുംബം സഞ്ചരിച്ചിരുന്ന കാറും കളമശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍പെട്ടവരെ ഓടിക്കൂടിയ നാട്ടുകാര്‍ തൊട്ടടുത്തുള്ള എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി എല്ലാവരെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഇടിയുടെ ആഘാതത്തില്‍ കാറുകളുടെ മുന്‍ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. പിന്നീട് ട്രാഫിക് പോലിസെത്തി വാഹനങ്ങള്‍ സ്റ്റേഷനിലേക്കു മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക