|    Jun 22 Fri, 2018 9:21 am
FLASH NEWS

കാറുകള്‍ കൂട്ടിയിടിച്ചു പരിക്ക്

Published : 19th May 2018 | Posted By: kasim kzm

വടക്കഞ്ചേരി: ദേശീയ പാത തേനിടുക്കിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. പാലക്കാട് റോബിസന്‍ റോഡ് ആശിര്‍വാദില്‍ വാസുദേവന്‍ (78), മൈസൂര്‍ ഗോകുലം സ്വദേശികളായ ചേതന (52), സുരേഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വാസുദേവനെ പാലക്കാട്ടും മറ്റുള്ളവരെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ടോള്‍ പ്ലാസക്ക് സമീപമാണ് അപകടം. മൈസൂരില്‍ നിന്നും ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ച് വരുന്നവര്‍ സഞ്ചരിച്ച കാറില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ തെറ്റായ ദിശയില്‍ കയറിയതാണ് അപകടത്തിനിടയാക്കിയത്. വടക്കഞ്ചേരി പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss