|    Jun 22 Fri, 2018 1:02 pm
FLASH NEWS

കാറുകള്‍ക്ക് നടപ്പാതയില്‍ സുഖയാത്ര’

Published : 31st October 2016 | Posted By: SMR

കൊല്ലം: കാറുകള്‍ക്ക് നടപ്പാത, കാല്‍നടയാത്രക്കാര്‍ക്ക് റോഡ്. ദേശീയപാതയില്‍ എസ്എന്‍ കോളജിന് സമീപമാണ് ഈ വിചിത്രമായ കാഴ്ച. പീരങ്കി മൈതാനത്തിനോട് ചേര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ നടപ്പാതയുണ്ടെങ്കിലും ഇവിടം ഇപ്പോള്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഏരിയയാണ്. കാല്‍നടയാത്രക്കാര്‍ക്കാണെങ്കിലും ദേശീയപാതയിലൂടെ വേണം സഞ്ചരിക്കാന്‍.  മിനിറ്റില്‍ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയില്‍ ഇവയ്ക്കിടയിലൂടെ ജീവന്‍ പണയംവച്ചുവേണം കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍. കമ്മീഷണര്‍ ഓഫിസിന് മീറ്ററുകള്‍ മാത്രം അകലെയാണ് ഈ നിയമലംഘനം നടക്കുന്നത്. സമീപത്തെ കോളജിലെത് ഉള്‍പ്പടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളും മറ്റും ആശ്രയിക്കുന്ന നടപ്പാതയാണ് വാഹനങ്ങള്‍ കൈയടക്കുന്നത്. ഇതിന് പുറമെ ദേശീയപാതയോട് ചേരുന്ന ക്യുഎസി റോഡില്‍ നടപ്പാത കൈയേറി സിപിഎം പോഷക സംഘടനയായ കേരള കര്‍ഷ സംഘം ജൈവപച്ചക്കറി വിപണന സ്റ്റാള്‍ നിര്‍മിച്ചതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഓണത്തിന് താല്‍ക്കാലിക സ്റ്റാള്‍ എന്ന നിലയില്‍ നിര്‍മിച്ച ഇത് ഇപ്പോള്‍ സ്ഥിരം സംവിധാനമാക്കി മാറ്റുകയായിരുന്നു. ഇത് കഴിഞ്ഞ കൗണ്‍സിലില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചിരുന്നു. അനധികൃതമായി നിര്‍മിച്ച സ്റ്റാള്‍ പൊളിച്ചുനീക്കണമെന്നായിരുന്നു ആവശ്യം. സിപിഐയും ഇതിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ സിപിഎം സ്റ്റാള്‍ നിര്‍മാണത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss