|    Jul 23 Mon, 2018 11:08 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാറുകള്‍ക്ക് ജിഎസ്ടി വര്‍ധന ഇന്നു മുതല്‍

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇടത്തരം കാറുകള്‍, ആഡംബര കാറുകള്‍ തുടങ്ങിയവയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) ഉയര്‍ത്താനുള്ള ജിഎസ്ടി കൗണ്‍സില്‍ തീരുമാനം ഇന്നുമുതല്‍ നടപ്പാവും. ഇടത്തരം കാറുകള്‍ക്ക് രണ്ട് ശതമാനം, ആഡംബര കാറുകള്‍ക്ക് 5 ശതമാനം എസ്‌യുവി  കാറുകള്‍ക്ക് 7 ശതമാനം എന്നിങ്ങനെയാണ് ജിഎസ്ടി നിരക്ക് ഉയര്‍ത്തിയത്. കേന്ദ്ര എക്‌സൈസ് ആന്റ് കസ്റ്റംസ് വകുപ്പാണ് ഇന്നു മുതല്‍ കാറുകള്‍ക്ക് പുതുക്കിയ നികുതി നല്‍കേണ്ടി വരുമെന്ന് അറിയിച്ചത്. ശനിയാഴ്ച ഹൈദരാബാദില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നികുതി വര്‍ധിപ്പിച്ച് തീരുമാനമുണ്ടായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss