|    Jul 20 Fri, 2018 6:04 pm
FLASH NEWS

കാറുകളും സ്‌കൂട്ടറും കത്തിനശിച്ചു

Published : 18th September 2017 | Posted By: fsq

 

കോഴിക്കോട്: പുതിയങ്ങാടി ബാങ്ക് ബസാറില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും കാറുകളും കത്തി നശിച്ച നിലയില്‍. ഫസീല മന്‍സിലില്‍ അബ്ദുവിന്റെ ടൊയോട്ട എറ്റിയോസ്, മാരുതി 800 എന്നീ കാറുകളും, സുസുക്കി ആക്‌സസ് സ്‌കൂട്ടറുമാണ് കത്തി നശിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടുമുറ്റത്തു നിന്നു പുകയുയരുന്നത് കണ്ട അയല്‍വാസികളാണ് വീട്ടുടമസ്ഥനെ വിവരം അറിയിച്ചത്. ഫയര്‍ഫോഴ്‌സെത്തുമ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ആളിപടര്‍ന്ന തീ പിന്നീട് നിയന്ത്രണ വിധേയമാക്കി. തീ പടര്‍ന്നു പിടിച്ച് വീടിന്റെ പോര്‍ച്ചിനും കേടുപാട് പറ്റിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. നോര്‍ത്ത് അസി. കമ്മീഷണര്‍ ഇ പി പൃഥ്വിരാജ്, നടക്കാവ് സി ഐ ടി കെ അഷ്‌റഫ് സ്ഥലം സന്ദര്‍ശിച്ചു. എലത്തൂര്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss