|    Feb 21 Tue, 2017 8:33 pm
FLASH NEWS

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്കു പരിക്ക്

Published : 28th November 2016 | Posted By: SMR

തൃക്കരിപ്പൂര്‍: നാനോകാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക് ഗുരുതരമായി പരക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരായ എടാട്ടുമ്മലിലെ തേപ്പ് തൊഴിലാളി എം പി ദനേശന്‍ (48), അയല്‍വാസിയും സുഹൃത്തുമായ കാസര്‍കോട് നെല്ലിക്കുന്ന് ഇലക്ര്ടിസിറ്റി ഓഫിസിലെ ലൈന്‍മാന്‍ ടി സുരേശന്‍ (45) എന്നിവര്‍ക്കാണ് പരക്കേറ്റത്. ഇരുവര്‍ക്കും തലക്കാണ് പരിക്ക്. ഇരുവരെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയലേക്കും കൊണ്ടുപോയി. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ കൊയോങ്കര മൃഗാശുപത്രിക്ക് സമീപം വച്ചാണ് അപകടം നടന്നത്. എടാട്ടുമ്മല്‍ നിന്നും പിലക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന നാനോ കാറും തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക