|    Mar 26 Sun, 2017 9:17 am
FLASH NEWS

കാറും ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ഷോപ്പ് ഉടമ മരിച്ചു

Published : 26th September 2016 | Posted By: SMR

എരിയാല്‍ (കാസര്‍കോട്): കാസര്‍കോട്-മംഗളൂരു ദേശീയപാതയിലെ എരിയാലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ ഷോപ്പുടമ മരിച്ചു. മൊഗ്രാല്‍ പട്ടേല്‍ ഹൗസില്‍ പരേതനായ അച്ചു പട്ടേലിന്റെ മകന്‍ എം കെ കുഞ്ഞിമാഹിന്‍ എന്ന എം കെ മാഹിനാ(67)ണ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെയാണ് അപകടം. നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഷോപ്പ് പാര്‍ട്ണറാണ്. രാവിലെ മെഡിക്കല്‍ ഷോപ്പിലേക്ക് തന്റെ സ്വിഫ്റ്റ് കാറില്‍ വരുന്നതിനിടെ എരിയാലില്‍ വച്ച് എതിരേ വരുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ച് ഗുരുതരമായി പരിക്കേറ്റ മാഹിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴി തൊക്കോട് വച്ചാണ് മരണം. ഭാര്യ: എസ് പി ജമീല (മുന്‍ കുമ്പള പഞ്ചായത്ത് അംഗം). മക്കള്‍: റജില, പരേതനായ ഹസന്‍ നഈമുദ്ദീന്‍. മരുമകന്‍: ശംസുദ്ദീന്‍ (സിപിസിആര്‍ഐ ശാസ്ത്രജ്ഞന്‍). സഹോദരി: പരേതയായ ഉമ്മു ഹലീമ. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൊഗ്രാല്‍ കടവത്ത് പുതിയ പള്ളി അങ്കണത്തില്‍ ഖബറടക്കി.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക