|    Dec 15 Fri, 2017 8:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

Published : 7th April 2016 | Posted By: SMR

വടകര: കൊയിലാണ്ടി മൂടാടിയില്‍ വച്ച് ഇന്നലെയുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിക്കുകയും ബന്ധുക്കളായ മറ്റു രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വടകര തിരുവള്ളൂര്‍ കന്നിനട പാലത്തിനു സമീപം രാമത്ത്കണ്ടി ബാലകൃഷ്ണകുറുപ്പ്(65), ഭാര്യ ശാന്ത(55) ഭാര്യാ സഹോദരന്‍ മുയിപ്പോത്ത് അരിക്കോത്ത് (മണ്ടോള്ളതില്‍) ബാലന്‍നായര്‍(60) എന്നിവരാണ് മരണപ്പെട്ടത്.
ഇതില്‍ ബാലകൃഷ്ണകുറുപ്പും ബാലനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ ശാന്തയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പം സഞ്ചരിച്ചിരുന്ന ബന്ധുക്കളായ മണിയൂര്‍ കുറുന്തോടി ചെന്ന്കുന്നുമ്മല്‍ ദേവദാസ്(62), ഭാര്യ ശാന്തമ്മ(55) എന്നിവരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ 11.30ന് മൂടാടി വീമംഗലം യുപി സ്‌കൂളിന് സമീപത്തുവച്ചാണ് അപകടം നടന്നത്.
കോഴിക്കോട് ബന്ധുവീട്ടിലെ മരണ വാര്‍ത്തയറിഞ്ഞ് അവിടെ പോയി തിരിച്ചു വരുകയായിരുന്ന കാറും കണ്ണൂരില്‍ നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബാലകൃഷ്ണക്കുറുപ്പിന്റെയും ശാന്തയുടെയും മക്കള്‍: പ്രശാന്ത്(അധ്യാപകന്‍- അരക്കിണര്‍), പ്രശോഭ്(പോലിസ്), ശ്യാമിലി(ബംഗളുരു). മരുമകന്‍ അമല്‍ദേവ്. ശാന്തയാണ് മരിച്ച ബാലന്‍നായരുടെ ഭാര്യ. മക്കള്‍: രജീഷ്(ബിസിനസ്), രമേഷ്(പോലിസ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക