|    Jul 28 Fri, 2017 12:25 am
FLASH NEWS
Home   >  Kerala   >  

കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരു മരണം

Published : 8th July 2016 | Posted By: mi.ptk

accident2

ഷൊര്‍ണൂര്‍: ഷൊര്‍ണൂരിനടുത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തിരുനാവായ വൈരങ്കോട് പള്ളിയാലില്‍ അബ്ദുല്‍ ഗഫൂര്‍(43) ആണ് മരിച്ചത്.അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച അര്‍ധരാത്രി പാലക്കാട് – ഗുരുവായൂര്‍ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടിലെ ഏര്‍വാഡിയില്‍ നിന്ന് പെരുന്നാള്‍ ആഘോഷിച്ച് മടങ്ങിവരികയായിരുന്ന അബ്ദുല്‍ ഗഫൂറും കുടുംബവും സഞ്ചരിച്ചിരുന്ന കാറ് കോഴിയുമായി വരികയായിരുന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അബ്ദുള്‍ഗഫൂറിന്റെ മകനും സഹോദരന്റെ മക്കളും അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക