|    Mar 29 Wed, 2017 12:37 pm
FLASH NEWS

കാറും ബൈക്കും കൂട്ടിയിടിച്ച് നാല് വയസുകാരനുള്‍പ്പടെ മൂന്നുപേര്‍ക്ക് പരിക്ക്

Published : 25th January 2016 | Posted By: SMR

ശാസ്താംകോട്ട:കാറും ബൈക്കും കൂട്ടിയിടിച്ച് നാലുവയസുകാരനുള്‍പ്പടെ മൂന്ന്‌പേര്‍ക്ക് പരിക്കേറ്റു. കിഴക്കേകല്ലട കുളിവേലില്‍ വീട്ടില്‍ ശ്രീഹരി(30), ഭാര്യ സൂര്യ(27), മകന്‍ ധനജ്ഞയ്(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെ കുന്നത്തൂര്‍ പാലത്തിന് സമീപത്തായിരുന്നു അപകടം.
വെണ്ടാര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയം കണ്ട് മടങ്ങുകയായിരുന്ന ബൈക്കിനെ കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മറ്റൊരുവാഹനത്തെ മറികടന്നെത്തിയ കാറാണ് ബൈക്കിലിടിച്ച് അപകടമുണ്ടാക്കിയിത്.
ഇടിയുടെ ആഘാതത്തില്‍ മാതാവിന്റെ മടിയിലിരുന്നു ധനജ്ഞയന്‍ ദൂരേക്ക് തെറിച്ച് വീഴുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day