|    Aug 16 Thu, 2018 12:46 am
FLASH NEWS

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന്‌വയസ്സുകാരന്‍ അടക്കം ഏഴുപേര്‍ക്ക് പരിക്ക്

Published : 23rd June 2017 | Posted By: fsq

 

പീരുമേട്: കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് വയസ്സുകാരനടക്കം ഏഴ് പേര്‍ക്ക് പരിക്ക്.ദേശീയ പാത 183ല്‍ പിരുമേട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിനു സമീപത്താണ് അപകടം. വ്യാഴാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.അഞ്ചല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറും പിക്കപ്പ് വാനുമാണ് ഇടിച്ചത്. കാര്‍ യാത്രക്കാരായ ജോണ്‍ (66) ഷോബിന്‍ (3) എന്നിവരെ ഗുരുതര പരിക്കോടെ കോട്ടയം മെഡിക്കല്‍ കോളജിലും എല്‍സിക്കുട്ടി (60) സാജന്‍ (30) എബിന്‍ (28) വാന്‍ ഡ്രൈവര്‍ ഷെറിന്‍ (30) മോബിന്‍ (28) എന്നിവരെ പീരുമേട് താലുക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.അഞ്ചലിലേക്ക് പോയ കാറിന്റെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. ദിശതെറ്റി എത്തിയ കാര്‍ വാനില്‍ ഇടിച്ച ശേഷം തിട്ടയില്‍ ഇടിച്ചാണ് നിന്നത്. നിയന്ത്രണം വിട്ട വാന്‍ വൈദ്യുതി പോസ്റ്റും തകര്‍ത്ത് റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു നിന്നു. വൈദ്യുതി ബന്ധം നിലച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ലൈന്‍ കമ്പികള്‍ റോഡില്‍ കിടന്നതിനാല്‍ 15 മിനിട്ട് ഗതാഗതം തടസ്സപ്പെട്ടു. പീരുമേട്  പോലീസും കെ .എസ് .ഇ.ബി.ജിവനക്കാരും എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss