|    Dec 15 Sat, 2018 5:21 pm
FLASH NEWS

കാറും പണവും കവര്‍ന്ന സംഭവം: പ്രതികളിലൊരാള്‍ പിടിയില്‍

Published : 10th June 2018 | Posted By: kasim kzm

മഞ്ചേരി: തുറക്കലില്‍വച്ച് കൈതക്കുണ്ട സ്വദേശിയായ യുവാവില്‍ നിന്നു കാറും പണവും കവര്‍ന്ന് രക്ഷപ്പെട്ട പ്രതികളിലൊരാളെ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. എടവണ്ണ ട്രാവല്‍സ് നടത്തുന്ന മമ്പാട് ബീബുങ്ങല്‍ സ്വദേശി ഇടത്തൊടി അലി (28)യാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പരാതിക്കാരനു കൊടുക്കാനുള്ള പണം തരാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ പ്രതികള്‍ മഞ്ചേരി തുറക്കല്‍വച്ച് പരാതിക്കാരനെ കാറില്‍ നിന്നു ഇറക്കി കാറും പണവും കവര്‍ച്ച ചെയ്ത് കൊണ്ടുപോയി എന്നതാണ് കേസ്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ കവര്‍ന്ന കാര്‍ പിന്നീട് കാരക്കുന്നില്‍ നിന്നു കണ്ടെടുത്തു. മഞ്ചേരി സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ കെ അബ്ദുള്‍ ജലീല്‍, ഷാജിമോന്‍ എം ജെ, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ പി മുഹമ്മദ് സലീം, എന്‍ എം അബ്ദുല്ല ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss