|    Jul 20 Fri, 2018 2:23 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കാറില്‍ മറന്ന് പോയ 6 വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

Published : 5th September 2017 | Posted By: G.A.G

representational image

അബുദബി: കടുത്ത ചൂടില്‍ രക്ഷിതാക്കള്‍ കാറില്‍ മറന്ന് വെച്ചുപോയ ആറ് വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു. ഫലസ്ഥീന്‍ സ്വദേശികളായ രക്ഷിതാക്കളാണ് മകളെ കാറില്‍ മറന്ന് പോയത്. ഏതാനും മിനിറ്റിന് പോലും പുറത്ത് ഇറങ്ങുമ്പോള്‍ പോലും രക്ഷിതാക്കള്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കരുതെന്ന് അബുദബി പോലീസ് മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ ശരീരത്തില്‍ വലിയവരേക്കാള്‍ 5 മടങ്ങ് വേഗത്തില്‍ ചൂട് വര്‍ദ്ധിക്കുമെന്നും അടച്ചിട്ട കാറിലെ താപനില 10 മിനിറ്റനകം 20 ഡിഗ്രി വര്‍ദ്ധിക്കുമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കി.
സ്‌ക്കൂള്‍ വാഹനങ്ങളില്‍ ഇതുപോലെയുള്ള സംഭവങ്ങളുണ്ടായതിനെ തുടര്‍ന്ന് പോലീസ് സ്‌ക്കൂള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാറില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss