|    Oct 24 Wed, 2018 1:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കാറില്‍ മറന്നുപോയ 6 വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

Published : 6th September 2017 | Posted By: fsq

 

അബൂദബി: കടുത്ത ചൂടില്‍ രക്ഷിതാക്കള്‍ കാറില്‍ മറന്നുപോയ ആറ് വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. ഫലസ്തീന്‍ സ്വദേശികളായ രക്ഷിതാക്കളാണ് മകളെ കാറില്‍ ഇരുത്തി പുറത്തിറങ്ങിയ ശേഷം മറന്നുപോയത്. ഓര്‍മവന്ന് തിരിച്ചെത്തിയപ്പോഴേക്കും കുട്ടി ശ്വാസംമുട്ടി മരിച്ചിരുന്നു. അല്‍പസമയത്തേക്കു പുറത്ത്് ഇറങ്ങുമ്പോള്‍പോലും രക്ഷിതാക്കള്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കരുതെന്ന്്് അബൂദബി പോലിസ് മുന്നറിയിപ്പ്്് നല്‍കി. കുട്ടികളുടെ ശരീരോഷ്മാവ് വലിയവരെക്കാള്‍ 5 മടങ്ങ്് വേഗത്തില്‍ ഉയരുമെന്നും അടച്ചിട്ട കാറിലെ താപനില 10 മിനിറ്റനകം 20 ഡിഗ്രി വര്‍ധിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.നേരത്തേ സ്‌കൂള്‍ വാഹനങ്ങളില്‍ ഇതുപോലെയുള്ള സംഭവങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് പോലിസ് സ്‌കൂള്‍ അധികൃതര്‍ക്ക് താക്കീത് നല്‍കിയതിനു  ശേഷം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചിരുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss