|    Oct 24 Tue, 2017 12:47 am
FLASH NEWS

കാറില്‍ മദ്യം കടത്തിയ കേസിലെ പ്രതി അറസ്റ്റില്‍

Published : 1st October 2016 | Posted By: Abbasali tf

കാസര്‍കോട്: മദ്യം കടത്തുന്നതിനിടയില്‍ പോലിസിനെ കണ്ട് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. മഞ്ചേശ്വരം മജാര്‍ ചാര്‍ള കമ്പാറിലെ നവീന്‍കുമാര്‍ ഷെട്ടി എന്ന നവീനി(26)നെയാണ് കറന്തക്കാട് വച്ച് കാസര്‍കോട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.  കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട കേസിലാണ് അറസ്റ്റ്. 1488 കുപ്പി വിദേശമദ്യമാണ് പിടികൂടിയിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക