|    Nov 19 Sun, 2017 1:04 am
FLASH NEWS

കാറില്‍ നിന്നു മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന സംഘം പിടിയില്‍

Published : 9th November 2017 | Posted By: fsq

 

കോഴിക്കോട്: കഴിഞ്ഞ ആഗസ്റ്റ് 23ന് കോഴിക്കോട് ബീച്ചിലെ മല്ലൂസ് മക്കാനി എന്ന കടയുടെ മുന്‍വശം നിര്‍ത്തിയിട്ടിരുന്ന  കെ എല്‍ 11 ബിഇ 4074  നമ്പര്‍ കാറിന്റെ ഗ്ലാസ് കല്ല് ഉപയോഗിച്ച് തകര്‍ത്ത് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന രണ്ടംഗ സംഘത്തെ കോഴിക്കോട് ടൗണ്‍ എസ്‌ഐ ശംബുനാഥും  സൗത്ത് അസി. കമ്മീഷണര്‍ അബ്ദുല്‍റസാഖിന്റെ നേതൃത്വത്തിലുള്ള ക്രൈംസ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കുറുവങ്ങാട് ലക്ഷം വീട് കോളനിയില്‍ വരക്കുന്നുമ്മല്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ ആഷിഖ്(20), കുറുവങ്ങാട് കൊയിലാണ്ടി വരക്കുന്നുമ്മല്‍ മുസ്തഫയുടെ മകന്‍ ബദര്‍ഷാന്‍(22), എന്നിവരെയാണ് ടൗണ്‍ എസ്‌ഐയും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്. വെള്ളിമാട്കുന്ന് ചീറോഡ് പറമ്പ് ഹൗസില്‍ ഡാനി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.ബീച്ചില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ നടക്കുന്നതായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സൗത്ത് അസി. കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് ടൗണ്‍ സിഐ മനോജിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് നേരത്തെ കാറില്‍ നിന്ന് മോഷ്ടിച്ച മൊബൈലുമായി വില്‍പ്പന നടത്താനായി മാവൂര്‍ റോഡിലെ ഫോറിന്‍ബസാറില്‍ എത്തിയ ഇവരില്‍ നിന്നും കളവ് പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. പ്രതികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. ഇതിനു മുമ്പും മയക്കുമരുന്നിനും മയക്കുഗുളികകളും വില്‍പ്പന നടത്തിയതിനും ഉപയോഗിച്ചതിനും ഇവര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്  ചെയ്തു, ജില്ലാജയിലിലേക്ക് അയച്ചു. അന്വേഷണ സംഘത്തില്‍ സൗത്ത് സ്‌ക്വാഡിലെ എസ്‌ഐ സൈതലവി, സീനിയര്‍ സിപിഒ അബ്ദുറഹിമാന്‍, സിപിഒ രാമചന്ദ്രന്‍, മഹേഷ്, രമേഷ്ബാബു എന്നിവരും ടൗണ്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ഹരി ചേക്കോടത്ത്, സീനിയര്‍ സിപിഒ രാംദാസ്, ഉദയന്‍, സിപിഒ ജിനില്‍ എന്നിവരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക