|    Mar 26 Sun, 2017 6:41 pm
FLASH NEWS

കാറിലെ സ്വയം നിയന്ത്രണ സംവിധാനം തകര്‍ന്ന് ഡ്രൈവര്‍ മരിച്ചു; അന്വേഷണമാരംഭിക്കുമെന്ന് യുഎസ്

Published : 2nd July 2016 | Posted By: SMR

വാഷിങ്ടണ്‍: കാറിലെ സ്വയം നിയന്ത്രണ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടായ പരാജയത്തെത്തുടര്‍ന്ന് ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണമാരംഭിക്കുമെന്ന് യുഎസ്. ടെസ്‌ല മോട്ടോഴ്‌സിന്റെ മോഡല്‍ എസ് കാര്‍ പ്രവര്‍ത്തിക്കവേയാണ് ഡ്രൈവറായ ജോഷ്വ ബ്രൗണ്‍ കൊല്ലപ്പെട്ടത്. മെയ് ഏഴിന് ഫ്‌ളോറിഡയിലായിരുന്നു അപകടമുണ്ടായത്. സ്വയം ഡ്രൈവ് ചെയ്യുന്നതിനുള്ള സംവിധാനം പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്ന് കാര്‍ ഒരു ട്രക്കിലിടിച്ച് ഡ്രൈവര്‍ കൊല്ലപ്പെടുകയായിരുന്നെന്ന് ടെസ്‌ല മോട്ടോഴ്‌സ് അധികൃതര്‍ അറിയിച്ചു. രണ്ടുമാസം മുമ്പ് നടന്ന അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു ടെസ്‌ല പുറത്തു വിട്ടത്. ഒരു ജങ്ഷനില്‍ വച്ച് ഇടത്തേക്ക് തിരിയുകയായിരുന്ന ട്രക്കുമായാണ് കാര്‍ ഇടിച്ചത്. കാറിലെ സ്വയം നിയന്ത്രണ സംവിധാനത്തിനു ട്രക്കിന്റെ സാന്നിധ്യം മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് അപകടകാരണമായതെന്നും ടെസ്‌ല അധികൃതര്‍ അറിയിച്ചു. ഡ്രൈവര്‍ക്ക് സ്റ്റിയറിങില്‍ മാത്രം ശ്രദ്ധിക്കാന്‍ അവസരം നല്‍കുന്നതരത്തിലാണ് സ്വയം നിയന്ത്രണ സംവിധാനമെന്നാണ് വാഹന നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്.
അപകടത്തില്‍ കുറ്റബോധം പ്രകടിപ്പിക്കുന്നതായും മാപ്പുപറയുന്നതായും ടെസ്‌ല മോട്ടോഴ്‌സ് അധികൃതര്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക