|    Jun 24 Sat, 2017 9:17 am
FLASH NEWS

കാറിലെത്തിയ സംഘം വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതായി പരാതി

Published : 25th November 2016 | Posted By: SMR

നീലേശ്വരം: കാറിലെത്തിയ സംഘം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനികളെ കോട്ടപ്പുറം മാട്ടുമ്മലില്‍ വച്ചാണ്് അജ്ഞാത സംഘം റാഞ്ചാന്‍ ശ്രമിച്ചത്. കോട്ടപ്പുറം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എല്‍പി വിഭാഗത്തില്‍ പഠിക്കുന്ന നാല് വിദ്യാര്‍ഥിനികളെയാണ് വെളുത്ത കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.വിദ്യാര്‍ഥിനികള്‍ക്കരികില്‍ കാര്‍ നിര്‍ത്തി ഒരാള്‍ കാറില്‍ നിന്നിറങ്ങിവന്ന് വിദ്യാര്‍ഥിനികളെ കാറിലേക്ക് ക്ഷണിച്ചു. അജ്ഞാതരായ മറ്റ് മൂന്നുപേര്‍ തത്സമയം കാറിനകത്തുണ്ടായിരുന്നു. സണ്‍ഗ്ലാസ് പതിച്ച വാഹനമാണ് കുട്ടികളെ കടത്തിക്കൊണ്ടുപോകാനെത്തിയത്. വിദ്യാര്‍ഥിനികള്‍ ബഹളം വച്ചോടി വീട്ടുകാരെ വിവരമറിയിച്ചു. ഇതിനിടെ ഒരു കുട്ടി തളര്‍ന്ന് വീഴുകയും ചെയ്തു. സംഭവമറിഞ്ഞ് പോലിസും നാട്ടുകാരും സ്‌കൂള്‍ അധികൃതരും പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കാറിനെ കണ്ടെത്താനായില്ല. രക്ഷിതാക്കള്‍ നീലേശ്വരം പോലിസില്‍ പരാതി നല്‍കി. ഒരു മാസം മുമ്പ് കാഞ്ഞങ്ങാട് നഗര മധ്യത്തില്‍ നിന്നും ബങ്കളം ദിവ്യംപാറയിലെ മജീദിന്റെ മകള്‍ ഫാത്തിമയെ ഓട്ടോറിക്ഷയില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം ഒരാഴ്ച മുമ്പ് ചെറുവത്തൂരില്‍ നിന്നും രണ്ടുപേര്‍ പിടിയിലായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക