|    Jan 20 Fri, 2017 7:30 am
FLASH NEWS

കാറിലെത്തിയ സംഘം ഒന്നേകാല്‍ കിലോ സ്വര്‍ണം കൊള്ളയടിച്ചു

Published : 13th January 2016 | Posted By: SMR

കാസര്‍കോട്: ബസ്സിറങ്ങി നടന്നുപോവുകയായിരുന്ന തൃശൂര്‍ സ്വദേശിയുടെ ഒന്നേകാല്‍ കിലോ സ്വര്‍ണം കൊള്ളയടിച്ചു. ഇന്നലെ രാത്രി ഏഴിന് കാസര്‍കോട് തുളുനാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്താണു സംഭവം. തൃശൂര്‍ സ്വദേശിയായ ആഭരണവിതരണക്കാരന്‍ ടോണി(48)യുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗാണ് തട്ടിപ്പറിച്ചത്. ചാരനിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ഇതിനു പിന്നിലെന്നാണ് പോലിസിന് ലഭിച്ച വിവരം.
കാറില്‍നിന്ന് ചാടിയിറങ്ങിയ ഒരു യുവാവ് ബാഗ് തട്ടിപ്പറിച്ച് കാറിലേക്കു തന്നെ ഓടിക്കയറുകയായിരുന്നു. ഏറെനേരം പ്രതിരോധിച്ചെങ്കിലും ടോണിക്ക് പിടിച്ചുനില്‍ക്കാനായില്ല. കാറിന് കുറുകെ നിന്ന് തടയാന്‍ ശ്രമിച്ചെങ്കിലും അമിതവേഗത്തില്‍ കാര്‍ ഓടിച്ചുപോയി. തലനാരിഴയ്ക്കാണ് ടോണി രക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലിസ് ഊര്‍ജിതമായി അന്വേഷിച്ചുവരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക