|    Aug 15 Wed, 2018 6:07 pm
FLASH NEWS

കാറിലിരുന്ന് എയര്‍ ഗണ്ണെടുത്തു; പോലിസ് പിടികൂടി

Published : 22nd July 2018 | Posted By: kasim kzm

ചവറ: യുവാക്കള്‍ കാറില്‍ തോക്കുമായി വന്നത് ചവറ പോലിസിനെ ചുറ്റിച്ചു. കാറിലിരുന്ന് തോക്കെടുത്ത് കളിച്ചതാണ് യുവാക്കള്‍ക്ക് പ്രശ്‌നമായത്്. ഇന്നലെ രാവിലെ 11.30ഓടെ ആയിരുന്നു സംഭവം. കാറില്‍ യാത്ര ചെയ്യുന്നതിനിടിയല്‍ കരുനാഗപ്പള്ളി സ്വദേശികളായ നാല് യുവാക്കള്‍ കളി തോക്കെടുത്ത് കളിച്ചത് മറ്റ് യാത്രക്കാര്‍ കാണുകയും ഭയന്ന ഇവര്‍ വിവരം ചവറ പോലിസ് സ്റ്റേഷനില്‍ അറിയിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലിസ് ഇവരെ പിടിക്കാനായി ശങ്കരമംഗലത്ത് നിലയുറപ്പിച്ചു. കാര്യം അറിയാതെ മറ്റ് യാത്രക്കാരും നിലയുറപ്പിച്ചു. ഈ സമയം തിരുവന്തപുരത്ത് നിന്ന് കരുനാഗപ്പളളിയിലേക്ക്  സംഭവങ്ങള്‍ ഒന്നും അറിയാതെ ആടിപ്പാടി തോക്കെടുത്ത് കളിച്ച് വന്ന യുവാക്കള്‍ സഞ്ചരിച്ച കാര്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് യുവാക്കളെ സ്റ്റേഷനിലെത്തിച്ചു. വിശദമായ പരിശോധന നടത്തിയപ്പോഴാണ് കൈവശം വച്ചിരുന്നത് എയര്‍ ഗണ്ണാണെന്നും ഇതിന്റെ ബില്ലും മറ്റ് കാര്യങ്ങളും കണ്ടെത്തുകയും ചെയ്തു. ഇതോടെ പോലിസ് ഇവരെ വിട്ടയക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss