|    Jan 20 Sat, 2018 8:55 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാറിന് മുകളില്‍ ട്രെയിലര്‍ മറിഞ്ഞ് നാലുപേര്‍ മരിച്ചു

Published : 1st May 2016 | Posted By: SMR

കോട്ടക്കല്‍: ദേശീയപാതയിലെ പാലച്ചിറമാട് വളവില്‍ കാറിനു മുകളില്‍ ട്രെയിലര്‍ മറിഞ്ഞ് സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണു സംഭവം. തലശ്ശേരി ചൊക്ലി മങ്ങാട് ബൈത്തുല്‍ മുബാറക്കില്‍ മഹ്‌റൂഫിന്റെ മക്കളായ ഷംസീര്‍ (27), ഫൈസല്‍ (25), പര്‍വീസ് (21), അയല്‍വാസി കല്ലുംകുഴിയില്‍ പോക്കറിന്റെ മകന്‍ ഷംസീര്‍ (29) എന്നിവരാണു മരിച്ചത്.
വിദേശത്തേക്കു തിരിച്ചുപോവുന്ന മഹ്‌റൂഫിന്റെ മകന്‍ ഷംസീറിനെ യാത്രയാക്കാന്‍ നെടുമ്പാശ്ശേരിയിലേക്കു പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. ചൊക്ലി മങ്ങാട് സ്വദേശികളായ ബൈത്തുല്‍ മബ്‌റൂഖില്‍ മഹ്‌റൂഫ് (50), മറ്റൊരു മകന്‍ മന്‍ഷാദ് (24), വല്ലിടയില്‍ ഖാദറിന്റെ മകന്‍ നൗഫല്‍ (24), നഹ റസാഖിന്റെ മകന്‍ ഷിനോജ് (32) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ നൗഫലടക്കം എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. മുംബൈയില്‍നിന്ന് കൊച്ചിയിലേക്ക് അലൂമിനിയം ഷീറ്റുമായി പോവുകയായിരുന്ന ട്രെയിലറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നോവ കാറിനു പിറകിലിടിച്ച ട്രെയിലര്‍ നിയന്ത്രണംവിട്ട് കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ച സഹോദരങ്ങള്‍ മഹറൂഫ്-ശഹീദ ദമ്പതികളുടെ മക്കളാണ്. ഷംസീര്‍, ഫൈസല്‍ എന്നിവരുടെ വിവാഹം മൂന്നുമാസം മുമ്പും അയല്‍വാസി ഷംസീറിന്റെ വിവാഹം ആറുമാസം മുമ്പുമായിരുന്നു.
പര്‍വീസ് അവിവാഹിതനാണ്. ബൈത്തുല്‍ മുബാറക്കില്‍ ഷംസീറിന്റെ ഭാര്യ: നസ്മിന. ഫൈസലിന്റെ ഭാര്യ: സാജിദ . സഹോദരിമാര്‍: മര്‍സീന, ഫിദ. ബൈത്തുല്‍ അറഫ ഷംസീര്‍ പരേതനായ പോക്കര്‍-നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സബീന. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍, ഷംസുദ്ദീന്‍, ഷഫീഖ്, സാജിദ, സറീന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day