|    Jul 18 Wed, 2018 1:11 am
FLASH NEWS
Home   >  National   >  

കാറിനുള്ളില്‍ യുവതിയെ പീഡിപ്പിച്ചു

Published : 14th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: ടാക്‌സി വിളിച്ച യുവതിയെ ഡ്രൈവര്‍ കാറിനുള്ളില്‍ വച്ച് പീഡിപ്പിച്ചു. നോര്‍ത്ത് ഡല്‍ഹി യമുന ഖാദര്‍ ഗോള്‍ഡന്‍ ജീബിലി പാര്‍ക്കിലാണ് സംഭവം. ടാക്‌സി ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു.  ജാര്‍ഖണ്ഡില്‍ നിന്നും നോയിഡയിലെ സഹോദരന്റെ സമീപത്തേയ്ക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പുലര്‍ച്ചെ 4.30ന് ലുധിയാനയിലേക്കുള്ള ട്രെയിന്‍ കയറാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയോട് ട്രെയിന്‍ റദ്ദാക്കിയെന്നും താന്‍ ടാക്‌സി ഡ്രൈവറാണെന്നും ഐഎസ്ബിടി ബസ് ടെര്‍മിനലില്‍ കൊണ്ടുവിടാമെന്നും പറഞ്ഞ് പ്രതി സമീപിക്കുകയായിരുന്നു. ഇയാളുടെ വാക്ക് വിശ്വസിച്ച് ടാക്‌സിയില്‍ കയറിയെ പെണ്‍കുട്ടിയെ ആളെഴിഞ്ഞ സ്ഥലത്ത് വച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss