|    Jan 23 Mon, 2017 7:56 am
FLASH NEWS

കാറിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

Published : 13th July 2016 | Posted By: SMR

കുറ്റിയാടി: വട്ടോളിയില്‍ അമിത വേഗത്തില്‍ വന്ന കാറിടിച്ച് മൊകേരി സ്വദേശികളായ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥി മീത്തലെപൂവുള്ളതില്‍ ചന്ദ്രന്റെ മകന്‍ ആദില്‍(10), ഏഴാംതരം വിദ്യാര്‍ഥി അപ്പത്താംമാവുള്ളതില്‍ സതീശന്റെ മകന്‍ അര്‍ജിത്ത്(12) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടം.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരെയും കുറ്റിയാടി ഭാഗത്തുനിന്നു വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട മോട്ടോര്‍സൈക്കിളിലും സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു മറിഞ്ഞതിനെ തുടര്‍ന്ന് ഒരു കുട്ടി വാഹനത്തിനടിയില്‍പ്പെട്ടു.
സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. ഇന്ന് കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സ്‌കൂള്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കുന്ന മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
രജനിയാണ് ആദിലിന്റെ മാതാവ്. സഹോദരങ്ങള്‍: ഗോകുല്‍, സ്വാതി. അര്‍ജിത്തിന്റെ മാതാവ് സുനിത ഇതേ സ്‌കൂളിലെ അധ്യാപികയാണു. സഹോദരി: ചൈത്ര.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക