|    Aug 17 Fri, 2018 2:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാറിടിച്ച് യുവാവ് മരിച്ച സംഭവം: പോലിസുകാരന്‍ കീഴടങ്ങി

Published : 3rd April 2018 | Posted By: kasim kzm

പെരുമ്പാവൂര്‍: മദ്യലഹരിയി ല്‍ പോലിസുകാരന്‍ ഓടിച്ച കാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് പോഞ്ഞാശേരി കീളത്ത് വീട്ടില്‍ ഹൈനസ് (25)മരിച്ച സംഭവത്തില്‍ പോലിസുകാരന്‍  കീഴടങ്ങി. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി ന ല്‍കിയതിനെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട സ്‌റ്റേഷന്‍ സിവില്‍ പോലിസ് ഓഫിസര്‍ ശ്യാം പി ശങ്കര്‍ പോലിസില്‍ കീഴടങ്ങിയത്. കഴിഞ്ഞ 24 നാണ് രാജഗിരി ആശുപത്രിക്ക് സമീപം അപകടം നടന്നത്.
ആശുപത്രിയിലെത്തിച്ച ശേഷം പോലിസുകാരന്‍ കാറില്‍ നിന്ന് പഴ്‌സെടുത്തു കൊണ്ടു വരാനെന്ന വ്യാജേന മുങ്ങുകയായിരുന്നു. പോലിസെത്തി എഫ്‌ഐആര്‍ ഇട്ടെങ്കിലും മദ്യപിച്ചതായി രേഖപ്പെടുത്തിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.  തുടര്‍ന്ന്് മുങ്ങിയ പ്രതി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെയാണ് കീഴടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss