|    Dec 17 Sun, 2017 7:35 pm
FLASH NEWS

കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

Published : 6th October 2016 | Posted By: Abbasali tf

ഇരിങ്ങാലക്കുട : കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഇരിങ്ങാലക്കുട ഠാണാവ് ജ്യോതിസ് കോളജിന് സമിപം ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് അപകടം നടന്നത്. ബസ്സിനെ മറികടന്ന് ബസ് സ്റ്റാന്റ് ഭാഗത്ത് നിന്ന് വരുകയായിരുന്ന കാറില്‍ മാസ് തിയ്യേറ്റര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന്‍ തെറിച്ചുവീണു. സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss