|    Apr 26 Thu, 2018 1:23 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കാറിടിച്ച് പരിക്കേറ്റ കടയ്ക്കല്‍ സ്വദേശി ദമ്മാമില്‍ മരിച്ചു

Published : 23rd March 2018 | Posted By: AAK

ദമ്മാം: മൂന്ന് ദിവസം മുമ്പ് സൗദി അറേബ്യയിലെ ഖഫ്ജിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കൊല്ലം കടയ്ക്കല്‍ അംബേദ്കര്‍ നഗര്‍ ദര്‍ഭക്കാട് സ്വദേശി പരേതരായ ഇബ്രാഹിം കുഞ്ഞ്-ഫാത്തിമ ദമ്പതികളുടെ മകന്‍ സീനത്ത് മന്‍സിലില്‍ നസീര്‍ (47) ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് ദമ്മാം മുവാസാത്ത് ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണത്തിനു കീഴടങ്ങിയത്. 22 വര്‍ഷമായി സൗദിയില്‍. മുഹമ്മദ് സുലൈമാന്‍ അല്‍ അറബ് കമ്പനിക്ക് കീഴില്‍ ഖഫ്ജിയിലെ അരാംകോയില്‍ ഓഫിസ് ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ റസീന. മക്കള്‍ ആസിഫ് (13), ആസിയ (8). ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖഫ്ജി സനയ്യ ബ്രാഞ്ച് പ്രസിഡന്റ് ആയിരുന്നു. മൃതദേഹം സൗദിയില്‍ തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss