|    Jun 25 Mon, 2018 7:31 pm
FLASH NEWS

കാറിടിച്ച് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കു പരിക്ക്

Published : 19th December 2017 | Posted By: kasim kzm

കയ്പമംഗലം: മതിലകം പുതിയകാവില്‍ നിയന്ത്രണംവിട്ട കാറിടിച്ച് അയ്യപ്പഭക്തന്മാര്‍ ഉള്‍പ്പടെ ആറ് പേര്‍ക്കു പരിക്ക്. അയ്യപ്പഭക്തന്മാരായ കാസ ര്‍ഗോഡ് ഗോപാല്‍ നിവാസില്‍ അഖില്‍, ബാബു നിവാസില്‍ വിപിന്‍ എന്നിവര്‍ക്കും കാറിലുണ്ടായിരുന്ന ചേര്‍ത്തല സ്വദേശികളായ പ്ലാത്തറ വീട്ടില്‍ ആനന്ദവല്ലി, പ്രവീണ്‍കുമാര്‍, ഉദയകുമാര്‍, അര്‍ച്ചന എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ ആദ്യം മതിലകം നമ്മുടെ ആരോഗ്യം ആശുപത്രിയിലും പിന്നീട് ഗൗരിശങ്കര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കാറില്‍ ഒരു വയോധികയും രണ്ട് കുട്ടികളും ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ചേര്‍ത്തലയിലേക്ക് മടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ ആദ്യം വൈദ്യുതി പോസ്റ്റിലും, അയ്യപ്പഭക്തന്മാരുടെ ദേഹത്തും ഇടിച്ചതിന് ശേഷം മരത്തിലിടിച്ചാണ് നിന്നത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം. മതിലകം പോലിസ് സ്ഥലത്തെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss