|    Oct 23 Tue, 2018 1:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാറിടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രികര്‍ ടിപ്പര്‍ കയറി മരിച്ചു

Published : 8th September 2017 | Posted By: fsq

 

താമരശ്ശേരി: കാറിടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രികര്‍ ടിപ്പര്‍ കയറി മരിച്ചു. ദേശീയപാതയില്‍ പുതുപ്പാടിയില്‍ ഇന്നലെ മൂന്നുമണിയോടെയാണ് അപകടം. ബൈക്ക് യാത്രികരായ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വടക്കെ മംഗലക്കാട്ട് പരേതനായ സി എം ഹസ്സന്റെ (റിട്ട. ഫാര്‍മസിസ്റ്റ്) മകന്‍ അബ്ദുല്‍ വഹാബ്(22), തൊണ്ടയാട് നെല്ലോളി പറമ്പ് ബാലകൃഷ്ണ (സീനിയര്‍ അക്കൗണ്ടന്റ്, കനറാ ബാങ്ക്, കോഴിക്കോട്)ന്റെ മകള്‍ വിജിഷ(21) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഇരുവരും വയനാട്ടിലേക്കു പോവുമ്പോഴാണ് അപകടം. വയനാട് ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ ഇവരുടെ ബൈക്കില്‍ ഇടിച്ചതോടെ നിയന്ത്രണംവിട്ടു ടിപ്പര്‍ ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോയി. അബ്ദുല്‍ വഹാബ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ വിജിഷയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോവുംവഴി മരണപ്പെടുകയായിരുന്നു. ഗുരുവായൂരപ്പന്‍ കോളജ് പിജി വിദ്യാര്‍ഥിനിയാണ് വിജിഷ. മാതാവ്: ബിന്ദു. സഹോദരി: ബവിഷ. സുഹറയാണ് അബ്ദുല്‍വഹാബിന്റെ മാതാവ്. സഹോദരങ്ങള്‍: സബാന, സറീന, സലൂജ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss