|    Mar 24 Fri, 2017 5:50 am
FLASH NEWS

കാറപകടത്തില്‍പ്പെട്ടവരുടെ രക്ഷാപ്രവര്‍ത്തനം; വിദ്യാര്‍ഥിക്ക് ആദരം

Published : 14th July 2016 | Posted By: SMR

കോട്ടയം:    മനുഷ്യജീവന്‍ പൊലിയുന്ന അവസരങ്ങളില്‍ പോലും സഹജീവികളോടുള്ള അവഗണന പെരുകുന്ന ഈ കാലത്ത് വ്യത്യസ്തനായി നിലകൊണ്ട അഭിലാഷ് തോമസിന് കെജി കോളജിന്റെ ആദരം.
കഴിഞ്ഞ ജൂലൈ ആറിനാണ് അപകടത്തില്‍ തകര്‍ന്നടിഞ്ഞ കാറില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുന്‍ ഡിസിസി സെക്രട്ടറിയും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ ജ്ഞാനേശ്വരന്‍ പിള്ള ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം അഭിലാഷ് ചെയ്തത്. ഈ സംഭവം മാധ്യമ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
പുളിക്കല്‍ കവല സ്വദേശിയായ ചെമ്പകശ്ശേരി അഭിലാഷ് തോമസ് പാമ്പാടി കെജി കോളജില്‍ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥിയാണ്. യുവാക്കളില്‍ ധീരതയുടെ മുകുളങ്ങള്‍ ഇത്തരം പ്രതിസന്ധികളില്‍ അംഗുരിക്കുന്നതും മനുഷ്യത്വം വറ്റാതെ നിലനില്‍ക്കുന്നതും ദൈവീകഗുണമെന്ന് കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. പോള്‍ മണലില്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷേര്‍ലി കുര്യന്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. സുമ പി ആനി മാത്യു തുടങ്ങിയവരടങ്ങിയ അധ്യാപക വിദ്യാര്‍ഥി സംഘം ഒന്നടങ്കം ആദരവില്‍ പങ്കെടുത്തു.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക